കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി       ആറളത്ത് വയോധികയുടെ ചെവി അറുത്തു മാറ്റിയ സംഭവം: സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍

കന്റോണ്‍മെന്റിനോട് അവഗണന തുടരുന്നു; ഇപ്പോഴും ആശ്രയം പൊതുശൗചാലയം 

Published on 01 July 2021 5:05 pm IST
×

കണ്ണൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഴുതടച്ച് നടത്തുമ്പോഴും കണ്ണൂര്‍ കന്റോണ്‍മെന്റിനോട് സര്‍ക്കാര്‍ അവഗണന തുടരുന്നു. ബര്‍ണശേരിയിലെ ഭൂരിഭാഗം കുടുംബങ്ങളും ഇപ്പോഴും ആശ്രയിക്കുന്നത് പൊതു ശൗചാലയം തന്നെ. നൂറ്റിയമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ അറുപതോളം വീടുകളില്‍ മാത്രമാണ് ശൗചാലയമുള്ളത്. ബാക്കിയുള്ളവരുടെ ആശ്രയം പൊതുശൗചാലയമാണ്. സാമൂഹ്യ അകലവും വ്യക്തിശുചിത്വും പാലിക്കണമെന്ന് പറയുന്ന കോവിഡ് കാലത്ത് പൊതുശൗചാലയങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നത് ജനങ്ങള്‍ക്ക് വലിയ പ്രതിസന്ധിയായിരിക്കുകയാണ്. കോവിഡ് രോഗികളും രോഗമില്ലാത്തവരും പൊതുശൗചാലയം ഉപയോഗിക്കേണ്ടി വരുമ്പോള്‍ രോഗവ്യാപനം കൂടാനും സാധ്യതയേറെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷുകാരാണ് ഇവിടെ പൊതുശൗചായലം നിര്‍മ്മിച്ചത്. രണ്ടും മൂന്നും സെന്റും മാത്രമാണ് ജനങ്ങളുടെ കൈവശമുള്ള ഭൂമി. ലൈന്‍ മുറികളിലാണ് ഭൂരിഭാഗം പേരുടെയും താമസം. രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്ത കാടുമൂടിയ വഴികളിലൂടെ വേണം ജനങ്ങള്‍ക്ക് ശൗചാലയത്തിലെത്താന്‍. വീടുകളില്‍ സ്വന്തമായി ശൗചാലയം വേണമെന്ന ഇവരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കണ്‍ന്റോണ്‍മെന്റ് ബോഡിനും കലക്ടര്‍ക്കും നിരന്തരം പരാതി നല്‍കിയിട്ടും ഫലവുമുണ്ടായില്ല. കേന്ദ്രസര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കുന്നില്ല എന്ന കാരണം പറഞ്ഞു കലക്ടര്‍ കൈമലര്‍ത്തുകയാണ്. മാത്രമല്ല ഇവിടെ ക്വാറന്റീന്‍ സെന്ററില്ലാത്തതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. ആസ്പത്രികളില്‍ കോവിഡ് ബെഡുകള്‍ ഒഴിവില്ലെന്ന കാരണത്താല്‍ കോവിഡ് രോഗികളെ മുന്‍വാതില്‍ മാത്രമുളള വീട്ടിലെ ഒറ്റമുറിക്കുളളിലാണ് താമസിപ്പിക്കുന്നത്. സമ്പര്‍ക്കമുള്ളവരും കോവിഡ് രോഗികളും രോഗിയല്ലാത്തവരും എല്ലാവരും ഒരു മുറിയില്‍. കന്റോണ്‍മെന്റ് ഏരിയയായതിനാല്‍ വര്‍ഷങ്ങളായുള്ള ഇവരുടെ ആവശ്യങ്ങള്‍ ചുവപ്പു നാടയില്‍ കുടുങ്ങി കിടക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ലെന്നും ഇവര്‍ പരാതി പറയുന്നു. വെഹിക്കിള്‍ ടാക്സ് കോംപന്‍സേഷന്‍ ഗ്രാന്റ് ഫണ്ട് എന്ന് വിഭാഗത്തില്‍ വര്‍ഷത്തില്‍ 14 ലക്ഷം രൂപ കന്റോണ്‍മെന്റ് പ്രദേശത്തിന് നല്‍കാന്‍ വ്യവസ്ഥയുണ്ട്. അതാത് സര്‍ക്കാരാണ് ഫണ്ട് കൈമാറേണ്ടത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവര്‍ക്ക് അത് ലഭിച്ചിട്ടില്ല. കന്റോണ്‍മെന്റ് പ്രദേശത്തെ ഗതാഗതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ടിയാണ് ഫണ്ട്് നല്‍കുന്നത്. കഴിഞ്ഞ തവണ മന്ത്രിയായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയെ കന്റോണ്‍മെന്റ് ഭരണസമിതിയംഗങ്ങള്‍ കാണുകയും വിഷയം നിയമസഭയില്‍ ഉന്നയിക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം നല്‍കുകയും ചെയ്തു. എന്നാല്‍ ഒരിക്കല്‍പോലും വിഷയം നിയമസഭയിലെത്തിയില്ല. ധനകാര്യ വകുപ്പ് മന്ത്രിയായ തോമസ് ഐസകിനെ നേരില്‍കണ്ട് കണ്ട് ബോധിപ്പിച്ചു. എന്നാല്‍ ഫണ്ട് നേരിട്ട് നല്‍കാന്‍ കഴിയില്ല കോര്‍പറേഷനില്‍ അയക്കാമെന്നാണ് പറഞ്ഞത്. അങ്ങനെ ഒരു വ്യവസ്ഥയില്ലായിരുന്നു. ഫണ്ട് അനുവദിച്ചില്ലെന്ന് മാത്രമല്ല ഇവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait