കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

ഇടിഞ്ഞു വീഴാനൊരുങ്ങി തളിപ്പറമ്പ് എക്‌സൈസ് ഓഫിസ് കെട്ടിടം

Published on 29 June 2021 5:22 pm IST
×

തളിപ്പറമ്പ്: നാല് പഞ്ചായത്ത് പരിധികളും രണ്ട് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധികളുമടങ്ങിയ തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫിസ് കണ്ടാല്‍ ആരും മൂക്കത്ത് ഒന്ന് വിരല്‍ വെക്കും. അത്രയും ദുരിതവും ഏത് നിമിഷവും ഇടിഞ്ഞ് വീഴാറുമായ കെട്ടിടത്തിലാണ് തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് ഓഫിസ് കെട്ടിടം നിലനില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കെട്ടിടം ഒരില്ലമായിരുന്നു. കഴിഞ്ഞ 40 വര്‍ഷക്കാലമായി ഇന്നും അതേ കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. കുറച്ച് കാലം മുമ്പ് കഴുക്കോലും ഓടും ചെറുതായി മാറ്റിയതൊഴിച്ചാല്‍ വേറെ അറ്റകുറ്റപണികളൊന്നും ഇവിടെ നടത്തിയിട്ടില്ല. ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന മുറിയുള്‍പ്പെടെ ഇടുങ്ങിയതാണ്. പരിശോധനക്കിടെ പിടികൂടുന്ന വാഹനങ്ങളെയും, പ്രതികളെയും പാര്‍പ്പിക്കാന്‍ പോലും സ്ഥലമില്ല. ചുമരുകളിലെ പെയിന്റും തേപ്പും ഇളകിയ സ്ഥിതിയാണ്. ഏത് നിമിഷവും തകര്‍ന്ന് വീഴും എന്ന നിലയിലാണ് എക്‌സൈസ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. വനിത എക്‌സൈസ് ഗാര്‍ഡുകളുള്‍പ്പെടെ വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ ജോലി ചെയ്യുന്നത്. ഓരോ സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോഴും തങ്ങളുടെ ദുരവസ്ഥയെ കുറിച്ച് എക്‌സൈസ് ജീവനക്കാര്‍ അറിയിക്കുമെങ്കിലും ഇതുവരെ ഇതിനൊരു പരിഹാരമായിട്ടില്ല. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യവും കുറവാണ്. കാഞ്ഞിരങ്ങാട്ടെ നിര്‍ദ്ദിഷ്ട ജില്ല ജയിലിന് സമീപം പുതിയ എക്‌സൈസ് റേഞ്ച് ഓഫിസിനായി കെട്ടിടം പണിയാം എന്ന് നിര്‍ദ്ദേശം ഉണ്ടായെങ്കിലും അത് എവിടെയുമെത്തിയിട്ടില്ല. പുതിയ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ തളിപ്പറമ്പില്‍ നിന്നുമുള്ള മന്ത്രിയായതിനാല്‍ ജീവനക്കാര്‍ക്ക് പ്രതീക്ഷയേറെയാണ്. മന്ത്രിക്ക് നിവേദനവും സമര്‍പ്പിച്ച് കഴിഞ്ഞു. തളിപ്പറമ്പ് എം.എല്‍.എ ഓഫിസ് സ്ഥിതി ചെയ്യുന്ന സി പി എം ഏരിയാ കമ്മിറ്റി ഓഫിസിലേക്ക് പോകും വഴിയാണ് എക്‌സൈസ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. എത്രയും വേഗം പുതിയ കെട്ടിടം നിര്‍മിക്കുമെന്ന് തന്നെയാണ് ജീവനക്കാരുടെ പ്രതീക്ഷ.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait