കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

പരസ്യങ്ങളിലെ രഹസ്യക്കുഴികളില്‍ വീഴരുത്

Published on 29 June 2021 4:57 pm IST
×

കണ്ണൂര്‍: വ്യാജ പരസ്യങ്ങള്‍ തിരിച്ചറിയാതെ ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും അതുവഴി തട്ടിപ്പിനിരയാവുന്നതും ജില്ലയിലും വ്യാപകമാവുന്നു. ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്ത് സാധനങ്ങള്‍ വാങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് നേരത്തെ പോലിസും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ സൂക്ഷിക്കണമെന്നാണ് പോലിസ് മുന്നറിയിപ്പ്. 

ലോക്ഡൗണ്‍ കാലത്തെ ഓണ്‍ലൈന്‍ കച്ചവടത്തില്‍ കണ്ണുവെച്ച് തട്ടിപ്പ് സംഘങ്ങളും സജീവമായതോടെയാണ് ഈ മേഖലയിലെ ചതിക്കുഴികളെ കുറിച്ച് പോലിസ് മുന്നറിയിപ്പ് നല്‍കുന്നത്. പ്രമുഖ ബ്രാന്റുകളുടെ വിലകൂടിയ മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വന്‍ വിലക്കുറവില്‍ ലഭിക്കുമെന്നറിഞ്ഞ് നിരവധി പേരാണ് തട്ടിപ്പില്‍ വീഴുന്നത്. ഇന്‍സ്റ്റാഗ്രാമിലെയും ഫെയ്സ്ബുക്കിലെയും വ്യാജ പരസ്യങ്ങള്‍ കണ്ട് തട്ടിപ്പില്‍ കുടങ്ങുന്നവരാണേറെയന്നും പോലിസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പോപ്പ്-അപ്പ് സന്ദേശങ്ങളായാണ് ഇത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. പരസ്യങ്ങളുടെ ലിങ്കുകളില്‍ കയറി സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്ന ശീലം ഒഴിവാക്കണമെന്നാണ് പോലീസ് നല്‍കുന്ന നിര്‍ദ്ദേശം. ഇത്തരം പരസ്യങ്ങള്‍ക്ക് പിന്നിലുള്ളത് തട്ടിപ്പ് സംഘങ്ങളാകാം. കണ്ടും കേട്ടും പരിചയമുള്ള ആധികാരികമായ ബെബ്സൈറ്റുകളില്‍ നിന്ന് മാത്രം സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യണം. വെബ്സൈറ്റ് വിലാസത്തിലെ അക്ഷരങ്ങള്‍ കമ്പനിയുടെ പരസ്യവുമായി പരിശോധിച്ച് കൃത്യമാണോയെന്ന് അറിയണം. 

അവിശ്വസിനീയമായ വിലക്കുറവില്‍ ഐഫോണും സ്മാര്‍ട്ട് വാച്ചും വാങ്ങാന്‍ ഓണ്‍ലൈനായി പണമടച്ച് വഞ്ചിതരാകുന്നവരുടെ പരാതികള്‍ കൂടുകയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇത്തരം തട്ടിപ്പുകളെ കുറിച്ച് നിരന്തരം അവബോധം നല്‍കുന്നുണ്ടെങ്കിലും വിലക്കുറവ് കണ്ടാല്‍ എല്ലാം മറന്ന് അതിന് പിന്നാലെ പോകുന്ന പ്രവണതയാണ് തട്ടിപ്പുകാര്‍ക്ക് വളമാകുന്നത്. 50,000 രൂപയ്ക്ക് മുകളില്‍ വിലവരുന്ന ഗാഡ്ജെറ്റുകള്‍ 5,000 രൂപയ്ക്ക് ലഭിക്കുമെന്ന വ്യാജ വാഗ്ദാനങ്ങളുടെ സാമാന്യയുക്തി പോലും മനസിലാക്കാതെയാണ് പലരും തട്ടിപ്പിനിരയാകുന്നത്. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് തട്ടിപ്പിനിരയാകുന്നവരിലേറെയും. കോവിഡ് പശ്ചാത്തലത്തില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ സംവിധാനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ തട്ടിപ്പ് സംഘങ്ങളും വ്യാപകമാകുന്നത്. വെബ്സൈറ്റ് വിലാസം സുരക്ഷിതമാണെന്നും ആധികാരികമാണെന്നും ഉറപ്പാക്കി മാത്രമേ ഇടപാട് നടത്താവൂ എന്നാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait