കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ ദുരൂഹ മരണം: ആത്മഹത്യ തന്നെയെന്ന് പോലിസ്

രതീഷിന്റെ മൃതദേഹത്തില്‍ കണ്ട പരിക്കുകള്‍ മന്‍സൂര്‍ കൊല്ലപ്പെട്ട ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പറ്റിയത് 
Published on 13 June 2021 2:21 pm IST
×

കണ്ണൂര്‍: പാനൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷിന്റെ മരണം ആത്മഹത്യ തന്നെയെന്ന് പോലിസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലിസ് നിഗമനം. രതീഷിന്റെ മൃതദേഹത്തില്‍ കണ്ട പരിക്കുകള്‍ മന്‍സൂര്‍ കൊല്ലപ്പെട്ട ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പറ്റിയതാണെന്നും വ്യക്തമായി.

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതിയായ രതീഷിന്റെ തൂങ്ങിമരണം കൊലപാതകമാണെന്ന ആരോപണം ശക്തമായിരുന്നു. രതീഷിന്റെ  ശരീരത്തില്‍ പരിക്കുകളും മുറിവുകളും കണ്ട സാഹചര്യത്തിലാണ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന സംശയം ഉയര്‍ന്നത്. എന്നാല്‍, രതീഷിന്റെ ദുരൂഹ മരണമുണ്ടായി രണ്ടുമാസം പിന്നിടുമ്പോഴാണ് പോലിസ് അന്തിമ നിഗമനത്തിലേക്കെത്തിയത്. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകള്‍ മന്‍സൂര്‍ കൊല്ലപ്പെട്ട ദിവസത്തെ സംഘര്‍ഷത്തിലുണ്ടായതാണ്. കൂട്ടുപ്രതികളുടെ മൊഴിയും സാഹചര്യത്തെളിവുകളും രതീഷിന്റെ സുഹൃത്തുക്കളും നല്‍കിയ വിവരത്തില്‍ വ്യക്തമായ സൂചനകളുണ്ട്. സൈബര്‍ സെല്ലും ഫോറന്‍സിക് വിദഗ്ധരും ശേഖരിച്ച വിവരങ്ങളും കേസില്‍ നിര്‍ണായകമായി. 

മന്‍സൂര്‍ കൊല്ലപ്പെട്ട് മൂന്നാം നാളിലാണ് വളയത്തെ കശുമാവിന്‍ തോട്ടത്തില്‍ രതീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രതീഷിന്റെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകള്‍ ദുരൂഹത കൂട്ടി. കൊലയ്ക്കു ശേഷം കെട്ടിത്തൂക്കിയതാണെന്ന സംശയവുമുണ്ടായി. പോസ്റ്റുമോര്‍ട്ടത്തിലും പരിക്കുകളില്‍ ഡോക്ടര്‍മാര്‍ സംശയം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് ചുമതല നല്‍കി വടകര റൂറല്‍ എസ്.പി കേസ് നേരിട്ട് അന്വേഷിച്ചത്. രതീഷിന്റെ സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ 51 പേരില്‍ നിന്ന് മൊഴിയെടുത്തു. അന്വേഷണ മേധാവി അന്തിമ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ വടകര റൂറല്‍ എസ്.പിക്ക് കൈമാറും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait