കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്ക് രോഗബാധ 

Published on 13 June 2021 1:10 pm IST
×

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികള്‍ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ രണ്ടിന് ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന കേസുകളാണ് ഇത്. 24 മണിക്കൂറിനിടെ 3303 മരണം സ്ഥിരീകരിച്ചു. 1,32,062 പേര്‍ രോഗമുക്തി നേടി. 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,94,39,99 ആയി ഉയര്‍ന്നു. ആകെ മരണം 3,70384. ആരെ രോഗമുക്തരുടെ എണ്ണം 2,80,43,446. നിലവില്‍ 10,26,159 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 25,31,95,048 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കേരളം ഇന്ന് രാജ്യത്ത് തമിഴ്‌നാടിന് താഴെ രണ്ടാം സ്ഥാനത്താണ്. രാജ്യത്ത് ഇന്ന് റിപോര്‍ട്ട് ചെയ്ത 80834 പുതിയ രോഗികളില്‍ 85 ശതമാനവും (68975) അസം (3463), പശ്ചിമബംഗാള്‍ (4286), ഒഡീഷ (4852), ആന്ധ്രാപ്രദേശ് (6952), കര്‍ണ്ണാടക (9785), മഹാരാഷ്ട്ര (10697), കേരളം (13832), തമിഴ്‌നാട് (15108) എന്നീ 8 സംസ്ഥാനങ്ങളില്‍ നിന്നാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait