കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

കേളകത്ത് ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം 

അമ്മയ്ക്കും രണ്ടാനച്ഛനുമെതിരേ കേളകം പോലിസ് കേസെടുത്തു
Published on 13 June 2021 12:42 pm IST
×

കണിച്ചാര്‍: ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. ചെങ്ങോത്തെ വെട്ടത്ത് രമ്യയുടെ ഒരു വയസുള്ള പെണ്‍കുഞ്ഞാണ് രണ്ടാനച്ഛന്റെ മര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരേ കേളകം പോലിസ് കേസെടുത്തു. തലയ്ക്കും മുഖത്തും പരിക്കേറ്റ കുട്ടിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കേളകം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ചെങ്ങോത്ത് ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. പാലുകാച്ചി സ്വദേശിയും രമ്യയുടെ രണ്ടാം ഭര്‍ത്താവുമായ രതീഷാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. രമ്യയുടെ അമ്മ സുലോചനയുടെ പരാതിയിലാണ് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരിക്കേറ്റ കുട്ടിയെ രാത്രി പത്തോടെ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് കണ്ണൂര്‍ ഗവ, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait