കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസം 200 രൂപയും ഭക്ഷ്യകിറ്റും നല്‍കും: മന്ത്രി സജി ചെറിയാന്‍

Published on 12 June 2021 10:49 am IST
×

തിരുവനന്തപുരം: കാലവര്‍ഷ സമയത്ത് കടലില്‍ പോകാനാകാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസം 200 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ദുരിതകാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

തീരദേശ എം.എല്‍.എമാരുടെ അവലോകന യോഗത്തില്‍ തീരദേശ സംരക്ഷണത്തിന് സമഗ്ര പദ്ധതിയും ആസൂത്രണം ചെയ്തു. കാലവര്‍ഷം വരാനിരിക്കെ കടല്‍കയറ്റം കൂടുതല്‍ രൂക്ഷമാകുന്ന സാധ്യത മുന്നില്‍കണ്ടാണ് മന്ത്രി തീരദേശ മണ്ഡലങ്ങളിലെ എം.എല്‍.എമാരുടെ യോഗം വിളിച്ചത്. കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ള 57 കിലോമീറ്ററില്‍ സംരക്ഷണ ഭിത്തി ഉടന്‍ തീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു. ഒട്ടേറെ കുടുംബങ്ങളാണ് കടല്‍കയറി വീട് നഷ്ടപ്പെട്ട് ക്യാംപുകളിലേക്ക് മാറിയിരിക്കുന്നത്. ക്യാംപുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനാവില്ല. ഈ ദിവസങ്ങളില്‍ ദിവസം 200 രൂപയും ഭക്ഷ്യകിറ്റും നല്‍കും. 

അതേസമയം, തീരദേശ റോഡുകള്‍ നന്നാക്കാന്‍ 80 കോടി രൂപ ഉടന്‍ അനുവദിക്കും. നിലവില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി എല്ലാ മാസവും അവലോകനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait