റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം മാറ്റിയിട്ടില്ല

Published on 10 June 2021 9:05 pm IST
×

തിരുവനന്തപുരം: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം മാറ്റിയിട്ടില്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ്. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം മാറ്റിയതായി ഒരു തെറ്റായ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്നതായി അറിയുന്നു. സിവില്‍ സപ്ലൈസ് ഡയറക്ടറുടെ 01.05.2021 ലെ ഉത്തരവ് പ്രകാരം റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ്. നിലവിലെ ലോക്ഡൗണിന്റെ സാഹചര്യത്തില്‍, ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് തുടരുന്നതാണ്. 

അതേസമയം, നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍, Portability മുഖേന റേഷന്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ (കാര്‍ഡ് ചേര്‍ത്തിട്ടുള്ള റേഷന്‍ കട അല്ലാതെ മറ്റൊരു കടയില്‍ നിന്നും വാങ്ങുന്നത്), വിരല്‍ പതിപ്പിച്ച് വാങ്ങുന്നത് (Biometric Authentication) പരാജയപ്പെടുന്നപക്ഷം OTP മുഖേന വാങ്ങാവുന്നതാണ് എന്ന വിവരം അറിയിക്കുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait