കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന

Published on 10 June 2021 8:17 pm IST
×

കണ്ണൂര്‍: ജില്ലയില്‍ നാളെ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ഗവ. എല്‍.പി സ്‌കൂള്‍ വലിയപാറ, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് വളപട്ടണം, ബദരിയ്യ സ്‌കൂള്‍ അത്താഴക്കുന്ന്, പഞ്ചായത്ത് ഓഡിറ്റോറിയം മാലൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെയും പേരാവൂര്‍ എം.പി യു.പി സ്‌കൂള്‍, വയക്കര അല്‍മഖര്‍ യത്തീംഖാന എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും പ്രാഥമികാരോഗ്യകേന്ദ്രം കരിക്കോട്ടക്കരി, കാങ്കോല്‍  നോര്‍ത്ത് അംഗന്‍വാടി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാലു വരെയുമാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait