പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്‌കന്‍ മരിച്ചു

Published on 10 June 2021 6:41 pm IST
×

പരിയാരം: പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്‌കന്‍ മരിച്ചു. തലശേരി മൂഴിക്കരയിലെ അനന്തന്‍-സൗമിനി ദമ്പതികളുടെ മകന്‍ കെ.സുരേന്ദ്രന്‍ (54) ആണ് ഇന്ന് രാവിലെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മരണപ്പെട്ടത്. കൂലി പണിക്കാരനായ സുരേന്ദ്രന്‍ അവിവാഹിതനാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചോടെ മൂഴിക്കരയിലെ വീടിന് സമീപത്തെ റോഡിലാണ് സംഭവം. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മണിക്കുറുകള്‍ക്ക് ശേഷം മരണപ്പെട്ടു. സഹോദരങ്ങള്‍: ദിനേശന്‍, വിമല, ലത, ഷീജ, ഷൈല. തലശേരി പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait