കര്‍ണാടക മദ്യവുമായി ഉളിക്കല്‍ സ്വദേശി അറസ്റ്റില്‍ 

Published on 10 June 2021 6:35 pm IST
×

ഇരിട്ടി: കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 110 കുപ്പി മദ്യവുമായി ഉളിക്കല്‍ കാലാങ്കി സ്വദേശിയായ മധ്യവയസ്‌കനെ ഉളിക്കല്‍ പോലിസ് പിടികൂടി. മാട്ടറ കാലാങ്കിയിലെ പുതുശ്ശേരി വക്കന്‍ എന്ന വര്‍ഗ്ഗീസിനെ(56)യാണ് ഉളിക്കല്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പ്രജീഷിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ രജിത്ത്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ രാജീവ്, പ്രഭാകരന്‍, സി.പി.ഒമാരായ റിജേഷ്, പി.അനൂപ്, ഷാജി എന്നിവരുള്‍പ്പെട്ട പോലിസ് സംഘം പിടികൂടിയത്.

കര്‍ണാടകയില്‍ നിന്നും വനാന്തരത്തിലൂടെ മാട്ടറ വനാതിര്‍ത്തിയിലെത്തിച്ച് വില്‍പ്പനയ്ക്കായി ഉളിക്കല്‍ ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയില്‍ നിന്നും 25 ലിറ്റര്‍ മദ്യം ഉള്‍പ്പെടുന്ന 133 കുപ്പി കര്‍ണാടക വിദേശമദ്യവും പിടിച്ചെടുത്തു. അധികൃതരുടെ കണ്ണുവെട്ടിച്ച് കര്‍ണാടക വനത്തിലൂടെ കര്‍ണാടക വിദേശമദ്യം കലാങ്കി മേഖലയില്‍ എത്തിച്ച ശേഷം വാഹനങ്ങളില്‍ വിവിധ ഭാഗങ്ങളിലേക്ക് വില്‍പ്പനയ്‌ക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ പ്രതി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait