കണ്ണൂര്‍ മേയറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം 

Published on 10 June 2021 6:25 pm IST
×

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ മോഹനന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം. മേയറുടെ എഫ്.ബി സുഹൃത്തുക്കളില്‍ പലര്‍ക്കും മെസഞ്ചറില്‍ പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത് മേയറുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ കാര്യം അറിഞ്ഞത്. 

ബന്ധു ആശുപത്രിയിലാണെന്നും സര്‍വ്വര്‍ ഡൗണ്‍ ആയതിനാല്‍ അക്കൗണ്ടില്‍ നിന്നും പണം എടുക്കാന്‍ പറ്റാത്തതിനാല്‍ അടിയന്തിരമായി ഗൂഗിള്‍ പേ വഴിയോ ഫോണ്‍ പേ വഴിയോ 19,000 രൂപ അയക്കണം എന്നു പറഞ്ഞുകൊണ്ടാണ് ചിലര്‍ക്ക് മെസേജ് വന്നത്. അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കിടക്കുന്ന ഒരാളുടെ ഫോട്ടോയും സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം മേയറുടെ സുഹൃത്തുക്കള്‍ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് പരാതി നല്‍കി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait