മുംബൈയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു; 9 മരണം, എട്ടുപേര്‍ക്ക് പരിക്ക് 

Published on 10 June 2021 8:43 am IST
×

മുംബൈ: മുംബൈയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണ് ഒന്‍പത് പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. 15 പേരെ രക്ഷപ്പെടുത്തി. മുംബൈ മലാഡിലെ മല്‍വാനി പ്രദേശത്തെ പാര്‍പ്പിട സമുച്ചയത്തിലാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍പ്പെട്ടവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

ബുധനാഴ്ച രാത്രി 11.10നാണ് അപകടമുണ്ടായതെന്നാണ് അധികൃതര്‍ അറിയിച്ചത്. സമീപത്തെ കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നും ആളുകളെ ഒഴിപ്പിച്ചതായും പോലിസ് അറിയിച്ചു. അപകടം നടക്കുന്ന സമയത്ത് സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ കെട്ടിടത്തിലുണ്ടായിരുന്നതായാണ് വിവരം. പോലിസും റെസ്‌ക്യു ടീമും നാട്ടുകാരും കൂടിയാണ് തെരച്ചില്‍ നടത്തുന്നത്. മുംബൈയില്‍ ബുധനാഴ്ചയുണ്ടായ കനത്ത മഴയാണ് അപകട കാരണമെന്ന് മഹാരാഷ്ട്ര മന്ത്രി അസ്ലം ഷെയ്ഖ് അറിയിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait