കണ്ണൂരില്‍ നാളെ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Published on 09 June 2021 9:59 pm IST
×

കണ്ണൂര്‍: ജില്ലയില്‍ നാളെ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. എടവേലി സ്‌കൂള്‍, ബി.ഇ.എം.എല്‍.പി സ്‌കൂള്‍ പയ്യന്നൂര്‍, ചെറുപഴശ്ശി എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും അഴീക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രം, പാറേമ്മല്‍ ഈസ്റ്റ് യു.പി സ്‌കൂള്‍, മൊകേരി, വട്ടപ്പൊയില്‍ എല്‍.പി സ്‌കൂള്‍, ചേലോറ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെയും കുടുംബാരോഗ്യ കേന്ദ്രം കൊട്ടിയൂര്‍, മുതിയളം അംഗന്‍വാടി, പെരുമാച്ചേരി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് നാലു വരെയുമാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait