ടി.പി.ആര്‍ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

കോവിഡ് മരണം സ്ഥിരീകരിക്കുന്നത് സോഫ്റ്റ്‌വെയറിലേക്ക് മാറും
Published on 09 June 2021 9:41 pm IST
×

തിരുവനന്തപുരം: ടി.പി.ആര്‍ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കും. ഹോട്ടലുകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ടേക്ക് എവേ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമേ അനുവദിക്കു. ഐസൊലേഷന്‍ സൗകര്യം ഇല്ലാത്ത വീടുകളില്‍ കോവിഡ് റിപോര്‍ട്ട് ചെയ്യപ്പെട്ടാല്‍ രോഗിയെ നിര്‍ബന്ധമായും ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റണം.

അതേസമയം, സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി. ജൂണ്‍ 15 ഓടെ സോഫ്റ്റ്വെയര്‍ സഹായത്തോടെ കോവിഡ് മരണം റിപോര്‍ട്ട് ചെയ്യുന്നത് ആരംഭിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ മരണകാരണം സ്ഥിരീകരിച്ച് കുടുംബത്തെ വിവരം അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അമിത ഫീസ് ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫീസ് അടക്കാത്ത വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കുന്നില്ല. കുട്ടികളുടെ പഠനം നിഷേധിക്കുന്ന രീതി അനുവദിക്കില്ല. ഈ വിഷയം പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait