ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ നാളെ 95 കേന്ദ്രങ്ങളില്‍

Published on 09 June 2021 8:48 pm IST
×

കണ്ണൂര്‍: ജില്ലയില്‍ നാളെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്‍മെന്റ് ലഭിച്ച 40-44 പ്രായമുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷനു വേണ്ടി 11 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഒമ്പത് കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും രണ്ട് കേന്ദ്രങ്ങളില്‍ കോവാക്സിനുമാണ് നല്‍കുക. കൂടാതെ വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്‍മെന്റ് ലഭിച്ച 18-44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി/പഠന ആവശ്യാര്‍ഥം വിദേശത്തേക്ക്  പോകുന്നവര്‍ക്കുമായി 28 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് ആണ് നല്‍കുക.

45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള (1977ന് മുന്‍പ് ജനിച്ചവര്‍) കോവിഡ് വാക്‌സിനേഷനു വേണ്ടി 56 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഏഴ് കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് ആണ് നല്‍കുക. ഈ കേന്ദ്രങ്ങളില്‍ സ്പോട്ട് രജിസ്ട്രേഷന്‍ മാത്രമായിരിക്കും. ഇത് കൂടാതെ 49 കേന്ദ്രങ്ങളില്‍ കോവാക്സിനും നല്‍കുന്നുണ്ട്. ഇതില്‍ 6 കേന്ദ്രങ്ങളില്‍ സ്പോട്ട് രജിസ്ട്രേഷന്‍ മാത്രമായിരിക്കും. 43 കേന്ദ്രങ്ങളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്‍മെന്റ് ലഭിച്ചവര്‍ക്കും വാക്‌സിനേഷന്‍ നല്‍കും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait