മണല്‍ക്കടത്ത്: ചൂട്ടാടില്‍ രണ്ട് ടിപ്പര്‍ ലോറികള്‍ പിടികൂടി

Published on 09 June 2021 12:04 pm IST
×

പഴയങ്ങാടി: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന രണ്ട് ടിപ്പര്‍ ലോറികള്‍ പോലിസ് പിടികൂടി. ഇന്ന് പുലര്‍ച്ച 3.30 ഓടെ പുതിയങ്ങാടി ചൂട്ടാട് വച്ച് പഴയങ്ങാടി ഗ്രേഡ് എസ്.ഐ ഗിരീഷും സംഘവുമാണ് ലോറികള്‍ പിടികൂടിയത്. പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്ന് കെ.എല്‍ 08 എ.എഫ് 8060, കെ.എല്‍ 11 വൈ 4306 എന്നീ ടിപ്പറുകളാണ് പിടികൂടിയത്. മണല്‍ കടത്തുകാര്‍ ഓടി രക്ഷപ്പെട്ടു. ടിപ്പര്‍ ലോറികള്‍ പോലിസ് കസ്റ്റഡിയിലെടുത്തു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait