കോണ്‍ഗ്രസില്‍ അടിമുടി മാറ്റത്തിന് എ.ഐ.സി.സി

Published on 09 June 2021 11:47 am IST
×

ദില്ലി: കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ അടിമുടി മാറ്റം നിര്‍ദ്ദേശിച്ച് എ.ഐ.സി.സി. സംഘടനാ സംവിധാനം അടിമുടി മാറണമെന്നാണ് നിര്‍ദ്ദേശം. എല്ലാ ഭാരവാഹികള്‍ക്കും ചുമതലയും ടാര്‍ജറ്റും നിശ്ചയിക്കും. എല്ലാ കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും മാറ്റം ഉടന്‍ വേണമെന്നാണ് എ.ഐ.സി.സി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മറ്റ് മാറ്റങ്ങളെല്ലാം ആറ് മാസത്തില്‍ പൂര്‍ത്തിയാക്കും. 

അതേസമയം, ഗ്രൂപ്പ് മാത്രം എന്ന രീതിയിലേക്ക് ഇനി മടക്കമില്ലെന്നാണ് എ.ഐ.സി.സിയുടെ നിലപാട്. രമേശ് ചെന്നിത്തലയുടെ താല്പര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും പുതിയ ചുമതല തീരുമാനിക്കുക എന്നാണ് സൂചന. കേരളത്തില്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടായില്ലെന്നും ഗ്രൂപ്പ് അതിപ്രസരം തുടര്‍ന്നു എന്നുമുള്ള അശോക് ചവാന്‍ സമിതി റിപോര്‍ട്ടിലെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് എ.ഐ.സി.സി അടിമുടി മാറ്റം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait