ഇന്ധനവില വീണ്ടും കൂട്ടി 

Published on 09 June 2021 11:38 am IST
×

തിരുവനന്തപുരം: ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 97.60 രൂപയും ഡീസലിന് 92.95 പൈസയുമാണ് ഇന്നത്തെ വില. 37 ദിവസത്തിനകം 22 തവണയാണ് വില വര്‍ധിപ്പിച്ചത്. ഈ ജൂണില്‍ മാത്രം ഇതുവരെ 5 തവണ ഇന്ധനവില കൂട്ടി. പാലക്കാട് പെട്രോള്‍ വില 96.86 ഉം ഡീസല്‍ വില 92.26 ഉം ആണ്. കേരളത്തില്‍ ഏറ്റവും കുറവ് വില എറണാകുളത്താണ്. പെട്രോളിന് 95.72 ഡീസല്‍ 91.19 എന്നിങ്ങനെയാണ് വില.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait