ജയിലുകളില്‍ കൂടുതല്‍ ചികിത്സാ സംവിധാനം ഒരുക്കും: മുഖ്യമന്ത്രി

Published on 08 June 2021 9:31 pm IST
×

തിരുവനന്തപുരം: ജയിലുകളില്‍ കൂടുതല്‍ ചികിത്സാ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി. എല്ലാ സെന്‍ട്രല്‍ ജയിലുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. തടവുകാരുടെ ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിലുകളില്‍ ചുരുങ്ങിയത് രണ്ട് ഡോക്ടര്‍മാരെ നിയോഗിക്കും. ആവശ്യമെങ്കില്‍ അധിക തസ്തിക സൃഷ്ടിക്കും. എല്ലാ ജയിലുകളിലും ടെലി മെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ തടവുകാര്‍ക്ക് പ്രത്യേക ചികിത്സാ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ജയില്‍ മേധാവി ഋഷിരാജ് സിങ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait