കണ്ണൂരില്‍ നാളെ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Published on 08 June 2021 9:08 pm IST
×

കണ്ണൂര്‍: ജില്ലയില്‍ നാളെ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. പല്‍പ്പു മെമ്മോറിയല്‍ സ്‌കൂള്‍ കണിച്ചാര്‍ (രാവിലെ 10-വൈകിട്ട് നാലുമണി), അടുത്തില ഇ.എം.എസ് സ്മാരക വായനശാല (രാവിലെ 10 മണി-ഉച്ചക്ക് 12.30), പഴയങ്ങാടി ബസ് സ്റ്റാന്‍ഡ് ഫെസിലിറ്റി സെന്റര്‍ (ഉച്ചക്ക് രണ്ട്-വൈകിട്ട് നാലുമണി), പെരുമ്പടവ് മറിയം ഓഡിറ്റോറിയം (രാവിലെ 10-ഉച്ചക്ക് 12 മണി), എരമം കണ്ണപ്പള്ളി പൊയില്‍ (ഉച്ചക്ക് ഒരു മണി-വൈകിട്ട് മൂന്ന്), മൊറാഴ കുടുംബാരോഗ്യകേന്ദ്രം (രാവിലെ 10-വൈകിട്ട് നാലു മണി), തളിപ്പറമ്പ് താലൂക്കാശുപത്രി (രാവിലെ 10-വൈകിട്ട് നാലു മണി) എന്നിവിടങ്ങളിലാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait