കണ്ണൂരില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

Published on 08 June 2021 8:23 pm IST
×

കണ്ണൂര്‍: തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ എന്‍.എന്‍.എസ് ഓഡിറ്റോറിയം, ടാറ്റ-എന്‍.എന്‍.എസ്, കുറുവാ റോഡ്, സിറ്റി പോലിസ് സ്റ്റേഷന്‍, കാനാമ്പുഴ, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നീ ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കിണര്‍, ആമ്പിലാട്, ദേശബന്ധു ട്രാന്‍സ്ഫോമര്‍ പരിധിയില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെയും ചാത്തന്‍ മുക്ക് ട്രാന്‍സ്ഫോമര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയും ബുഷറ, യൂണികോ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും. 

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ മിനി ഇന്‍ഡസ്ട്രി, അഞ്ചുവീട്, റസിയ, മലബാര്‍ ക്രഷര്‍, ആദിത്യ കിരണ്‍, വട്ടയാട്, സുവിശേഷപുരം, പ്രൈം ക്രഷര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ എട്ടുമുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡ് മുതല്‍ കക്കംപാലം വരെയുള്ള സ്ഥലങ്ങളില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പിലാത്തറ, ഭാരത് റോഡ്, പഴയങ്ങാടി റോഡ്, മാതമംഗലം റോഡ്, വിദ്യനഗര്‍, ചിത്തന്നൂര്‍, വിളയാങ്കോട്, കടന്നപ്പള്ളി റോഡ്, ശിവ ടെമ്പിള്‍, അലക്യം പാലം എന്നീ ഭാഗങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെയും പുല്ലാഞ്ഞിട ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊരമ്പ കല്ല്, പോത്താംകണ്ടം, നീലിരിങ്ങ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹനുമാന്‍ മുക്ക്, ചന്ദ്രോത്ത് പീടിക, എളയാവൂര്‍ വയല്‍, എളയാവൂര്‍ കനാല്‍, എളയാവൂര്‍ അമ്പലം, കണ്ണന്‍ നഗര്‍ റോഡ്, ഫ്ളവേഴ്സ് ടി.വി റോഡ് എന്നീ ഭാഗങ്ങളില്‍ നാളെ രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait