ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ നാളെ 60 കേന്ദ്രങ്ങളില്‍

Published on 08 June 2021 8:01 pm IST
×

കണ്ണൂര്‍: ജില്ലയില്‍ നാളെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്‍മെന്റ് ലഭിച്ച 40-44 പ്രായമുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷനു വേണ്ടി 46 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 42 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും നാലു കേന്ദ്രങ്ങളില്‍ കോവാക്സിനുമാണ് നല്‍കുക. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കേരള സര്‍ക്കാരാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്. 

45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള (1977ന് മുന്‍പ് ജനിച്ചവര്‍) കോവിഡ് വാക്‌സിനേഷനു വേണ്ടി 14 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. അഞ്ചു കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും ഒമ്പത് കേന്ദ്രങ്ങളില്‍ കോവാക്സിനുമാണ് നല്‍കുക. ഈ കേന്ദ്രങ്ങളില്‍ സ്പോട്ട് രജിസ്ട്രേഷന്‍ മാത്രമായിരിക്കും ഉണ്ടാവുക. കേന്ദ്ര സര്‍ക്കാരാണ് ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait