കക്കാട് സ്പിന്നിങ് മില്‍-പള്ളിക്കുന്ന് കനാല്‍ റോഡ്; മേയര്‍ പുരോഗതി വിലയിരുത്തി

Published on 08 June 2021 6:34 pm IST
×

കണ്ണൂര്‍: കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ വെട്ടിപ്പൊളിച്ചതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ കക്കാട് സ്പിന്നിങ് മില്‍-പള്ളിക്കുന്ന് കനാല്‍ റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുള്ള ജോലികള്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ചു. മേയര്‍ അഡ്വ. ടി.ഒ മോഹനന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥന്മാരും സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തിയുടെ പുരോഗതി വിലയിരുത്തി. ഡെപ്യൂട്ടി മേയര്‍ കെ.ശബീന, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. പി.ഇന്ദിര, കൗണ്‍സിലര്‍മാരായ സി.സുനിഷ, പനയന്‍ ഉഷ, എം.ശകുന്തള, മുസ്ലിഹ് മഠത്തില്‍, എം.പി രാജേഷ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാകേഷ് എന്നിവര്‍ മേയര്‍ക്കൊപ്പം ഉണ്ടായിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait