കര്‍ണാടക മദ്യവും ചാരായവും പിടികൂടി: പ്രതി രക്ഷപ്പെട്ടു; കാറും ബൈക്കും കസ്റ്റഡിയില്‍

Published on 08 June 2021 5:51 pm IST
×

ശ്രീകണ്ഠാപുരം: വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ കാറില്‍ സൂക്ഷിച്ച 24 ലിറ്റര്‍ കര്‍ണാടക മദ്യവും വീട്ടുമുറ്റത്തെ ബൈക്കില്‍ ഒളിപ്പിച്ച എട്ട് ലിറ്റര്‍ ചാരായവും പിടികൂടി. എക്‌സൈസ് സംഘത്തെ കണ്ട് മദ്യവില്‍പ്പനക്കാരന്‍ പയ്യാവൂര്‍ കാക്കത്തോട് സ്വദേശി പുത്തന്‍ പുരയ്ക്കല്‍ സജി എബ്രഹാം(45)ഓടി രക്ഷപ്പെട്ടു. 

ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി.രജിത്തിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ടി.പ്രിയലാല്‍, പ്രിവന്റിവ് ഓഫിസര്‍ സന്തോഷ്‌കുമാര്‍.കെ, ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ പ്രകാശന്‍ പി.വി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഉജേഷ് ടി.വി, ഗോവിന്ദന്‍.എം, അഖില്‍ ജോസ്, സുജേഷ് എം.വി, എക്സൈസ് ഡ്രൈവര്‍ പുരുഷോത്തമന്‍.കെ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. മദ്യം കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 59 എഫ് 3346 നമ്പര്‍ നാനോ കാറും, കെ.എല്‍ 13 എല്‍ 6549 നമ്പര്‍ ബൈക്കും അധികൃതര്‍ കസ്റ്റഡിയിലെടുത്തു. പ്രതിക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait