ചെറുപുഴയിലെ പരിസ്ഥിതി പ്രവര്‍ത്തകന് നേരെ അക്രമം

Published on 08 June 2021 5:07 pm IST
×

ചെറുപുഴ: പരിസ്ഥിതി സമിതി കണ്‍വീനറും ഡി.വൈ.എഫ്.ഐ നേതാവുമായ ചെറുപുഴയിലെ കെ.എം ശ്രീകാന്തിന് നേരെ അക്രമം. ലോക പരിസ്ഥിതി ദിനത്തില്‍ ചെറുപുഴയില്‍ റോഡരികിലെ തണല്‍മരം മുറിച്ച് നീക്കിയതിനെതിരേ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത ചെയ്തതിനാണ് സാമൂഹ്യ വിരുദ്ധരായ ഒരു സംഘം ആളുകള്‍ അക്രമിച്ചത്. 

ഇന്നലെ വൈകുന്നേരം 5.30ഓടെ ചെറുപുഴ ടൗണില്‍ വച്ച് കൈയ്യേറ്റം ചെയ്തു. ശേഷം രാത്രി 11ഓടെ ഇയാളുടെ മുറിയില്‍ കയറി അക്രമിക്കുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ചെറുപുഴയില്‍ തണല്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കുന്നതിനും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ശ്രീകാന്തിന് നേരെ നടന്ന ആക്രമത്തില്‍ മേഖലയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധത്തിലാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait