1005 പാക്കറ്റ് കര്‍ണാടക മദ്യവുമായി ഒരാള്‍ അറസ്റ്റില്‍; കൂട്ടുപ്രതി രക്ഷപ്പെട്ടു 

Published on 08 June 2021 4:18 pm IST
×

കാഞ്ഞങ്ങാട്: വാടക മുറി കേന്ദ്രീകരിച്ച് കര്‍ണാടക മദ്യവില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് സംഘം ഒരാളെ പിടികൂടി. കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് കൊളവയലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാസര്‍കോട് ചട്ടഞ്ചാല്‍ തെക്കീല്‍ സ്വദേശി സന മന്‍സിലില്‍ അബ്ദുല്‍ റഹ്മാനെ(45)യാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി.കെ മണിയും സംഘവും പിടികൂടിയത്. കൂട്ടുപ്രതി ഷൈജു പോലിസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. മുറിയില്‍ നിന്നും 12 കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ സൂക്ഷിച്ച 180 മില്ലിയുടെ 1005 പാക്കറ്റ് കര്‍ണാടക മദ്യം പോലിസ് പിടിച്ചെടുത്തു. മദ്യ വില്‍പ്പന നടത്താന്‍ ഉപയോഗിച്ച കെ.എല്‍ 60 എസ് 7403 നമ്പര്‍ സ്‌കൂട്ടര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. കൂട്ടു പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait