കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നാളെ പുനരാരംഭിക്കും

Published on 08 June 2021 3:36 pm IST
×

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം നാളെ പുനരാരംഭിക്കും. സംസ്ഥാനത്ത് കോവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് എട്ടിന് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ അവസാനിപ്പിച്ചിരുന്നു. രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ചീഫ് സെക്രട്ടറി അനുമതി നല്‍കിയത്. 

അതേസമയം സംസ്ഥാനത്ത് ഇപ്പോഴും ലോക്ഡൗണ്‍ തുടരുന്നതിനാല്‍ തിരക്കേറിയ റൂട്ടുകളില്‍ മാത്രമായിരിക്കും കെ.എസ്.ആര്‍.ടി.സി ആദ്യ പടിയായി സര്‍വ്വീസുകള്‍ നടത്തുക. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സര്‍വ്വീസുകള്‍ എന്നതിനാല്‍ യാത്രക്കാരെ നിന്നു യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait