കണ്ണൂര്‍ ജില്ലാ പോലിസിന് കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി 

Published on 08 June 2021 3:31 pm IST
×

കണ്ണൂര്‍: കേരളത്തിലെ ഓഹരി നിക്ഷേപകരുടെ പ്രമുഖ കൂട്ടായ്മയായ ബുള്‍സ് ആന്‍ഡ് ബെയര്‍സ് ക്യാപിറ്റല്‍സിന്റെയും അന്നപൂര്‍ണ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ കോവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ജില്ലാ പോലിസിന് കുടിവെള്ളവും കോവിഡ് പ്രതിരോധ സാമഗ്രികളായ മാസ്‌കും സാനിറ്റൈസറും നല്‍കി. 

അന്നപൂര്‍ണ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോഫിന്‍ ജെയിംസ് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍.ഇളങ്കോന് കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി. തുടര്‍ന്ന് കണ്ണൂര്‍ നഗരത്തില്‍ ഡ്യൂട്ടിയിലുള്ള പോലിസുകാര്‍ക്ക്  അന്നപൂര്‍ണ രക്ഷാധികാരിയും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് മുന്‍ പ്രസിഡന്റ് മഹേഷ് ചന്ദ്ര ബാലിഗ, നാഷണല്‍ ഹ്യൂമന്‍ റൈറ്‌സ് ഫൗണ്ടേഷന്‍സ് കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ ഒ.ബാലകൃഷ്ണന്‍, റിട്ട. ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.സുധാകരന്‍, അന്നപൂര്‍ണ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എ.കെ ആകര്‍ഷ് എന്നിവരുടെ നേതൃത്വത്തില്‍ കുടിവെള്ളവും മാസ്‌ക്കും സാനിറ്റൈസറും വിതരണം ചെയ്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait