പാട്യത്ത് എക്‌സൈസിന്റെ മിന്നല്‍ പരിശോധന; വിറകുപുരയില്‍ സൂക്ഷിച്ച 100 ലിറ്റര്‍ വാഷ് പിടികൂടി

Published on 08 June 2021 3:12 pm IST
×

കൂത്തുപറമ്പ്: കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കൂത്തുപറമ്പ് എക്‌സൈസ് റെയിഞ്ച് സംഘം വ്യാജ മദ്യവേട്ട തുടരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ഷാജിയും പാര്‍ട്ടിയും പാട്യം കൊങ്കച്ചി ഭാഗത്ത് നടത്തിയ മിന്നല്‍ പരിശോധനയില്‍ 100 ലിറ്റര്‍ വാഷ് പിടികൂടി. കൊങ്കച്ചിമ്മല്‍ ഷാജിയുടെ വീടിന്റെ പിറകുവശത്തായി സൂക്ഷിച്ച നിലയിലാണ് വാഷ് കണ്ടെടുത്തത്. ടിയാനെതിരേ അബ്ക്കാരി കേസെടുത്തു. എക്‌സൈസ് സംഘം വരുന്നത് കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. ശക്തമായ തിരച്ചില്‍ നടത്തിയെങ്കിലും ടിയാനെ കണ്ടെത്താനായില്ല. നെല്ല്, നവസാരം, മുത്താറി എന്നിവ ഉപയോഗിച്ചാണ് വാഷ് നിര്‍മ്മിച്ചത്. 

വ്യാജമദ്യ നിര്‍മാണത്തിന് സാധ്യതയുള്ള മേഖലകളില്‍ കൂത്തുപറമ്പ് എക്‌സൈസ് സംഘം രഹസ്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ മാത്രം നിരവധി വ്യാജമദ്യ കേസുകളില്‍ നിന്നായി 2000 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും കൂത്തുപറമ്പ് റെയിഞ്ച് പാര്‍ട്ടി കണ്ടെടുത്തിട്ടുണ്ട്.  പ്രിവന്റിവ് ഓഫിസര്‍ നിസാര്‍ കൂലോത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അനീഷ് കുമാര്‍.പി, ശ്രീധരന്‍ സി.പി, പ്രജീഷ് കോട്ടായി, സുബിന്‍.എം, വനിത സി.ഇ.ഒ ഷൈനി.വി, എക്‌സൈസ് ഡ്രൈവര്‍ ലതീഷ് ചന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. റെയിഞ്ച് പരിധിയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait