ആശ്വാസമായി കോവിഡ് കണക്ക്: രാജ്യത്ത് പ്രതിദിന രോഗികള്‍ ഒരുലക്ഷത്തിന് താഴെ

Published on 08 June 2021 11:13 am IST
×

ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസമായി കോവിഡ് കണക്കുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളില്‍ വലിയ കുറവാണ്  രേഖപ്പെടുത്തിയത്. 86,498 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 64 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കണക്ക് ഒരുലക്ഷത്തില്‍ താഴെ എത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2123 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,51,309 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.  

1,82,282 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,73,41,462 ആയി. സജീവ രോഗികളുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയത്. 13,03,702 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതിനോടകം 2,89,96,473 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം 23,61,98,726 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ജൂണ്‍ ഏഴ് വരെ 36,82,07,596 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) അറിയിച്ചു. ഇന്നലെ മാത്രം 18,73,485 സാമ്പിളുകള്‍ പരിശോധിച്ചതായും ഐ.സി.എം.ആര്‍ വ്യക്തമാക്കി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait