കോഴക്കേസ്: കെ.സുരേന്ദ്രന് എതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് 

Published on 08 June 2021 11:06 am IST
×

കാസര്‍കോട്: മഞ്ചേശ്വരത്തെ അപര സ്ഥാനാര്‍ഥിക്ക് മത്സര രംഗത്ത് നിന്ന് പിന്മാറാന്‍ കോഴ കൊടുത്തെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍  പ്രതിയായ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന്. കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. 

ഇന്നലെയാണ് ബദിയടുക്ക പോലിസ് സുരേന്ദ്രനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 171 (ബി) പ്രകാരമുള്ള കേസായിരുന്നു സുരേന്ദ്രനെതിരേ ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നാലെ രാത്രിയോടെ മറ്റു വകുപ്പുകള്‍ കൂടി ചേര്‍ക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍വച്ച് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് സുരേന്ദ്രനെതിരേ ചേര്‍ത്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ഥി കെ.സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ കൈക്കൂലി നല്‍കിയെന്ന പരാതിയിലാണ് സുരേന്ദ്രന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുന്ദരയ്ക്ക് രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നാണ് കേസ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait