രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി 

ഡെല്‍റ്റയ്ക്ക് സമാനം, ആല്‍ഫയേക്കാള്‍ അപകടകാരി
Published on 08 June 2021 10:44 am IST
×

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. യു.കെ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയവരില്‍ നിന്നു ശേഖരിച്ച സാമ്പിളുകള്‍ ഉപയോഗിച്ചു നടത്തിയ ജീനോം സീക്വന്‍സിങ്ങിലൂടെയാണ് ബി.1.1.28.2 വകഭേദം കണ്ടെത്തിയത്.

പുതിയ വകഭേദം അതിശക്തമായ രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുമെന്നാണ് കണ്ടെത്തല്‍. ഈ വകഭേദം ബാധിക്കുന്നവര്‍ക്ക് രോഗം ഗുരുതരമാകാനുള്ള സാധ്യതയും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഇന്ത്യയില്‍ രണ്ടാം തരംഗം രൂക്ഷമാക്കിയ ഡെല്‍റ്റ വകഭേദത്തിനു സമാനമാണിതെന്നും ആല്‍ഫ വകഭേദത്തേക്കാള്‍ അപകടകാരിയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വാക്സിനുകള്‍ എത്രത്തോളം ഈ വകഭേദത്തെ പ്രതിരോധിക്കുമെന്നതിനെക്കുറിച്ചും പഠനം നടക്കേണ്ടതുണ്ട്. ഈ വകഭേദം ശരീരഭാരം കുറയ്ക്കുകയും ശ്വാസനാളത്തിലും ശ്വാസകോശ അറകളിലും രൂക്ഷമായ തകരാറുകള്‍ക്ക് ഇടയാക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait