കോവിഡ് ബാധിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു

Published on 18 May 2021 8:05 pm IST
×

കേളകം: കോവിഡ് ബാധിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു. കേളകം ഐ.ടി.സിയിലെ ചെമ്മനാംപാടം ജോര്‍ജ് ആണ് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ വച്ച് ഇന്ന് രാവിലെ മരണപ്പെട്ടത്. 

കഴിഞ്ഞ ഒന്‍പത് ദിവസത്തോളമായി കോവിഡ് ബാധിച്ച് തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജോര്‍ജിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കേളകം സെന്റ് ജോര്‍ജ് വലിയപള്ളിയില്‍ സംസ്‌കരിച്ചു. ഭാര്യ: ബീന. മക്കള്‍: അനു ജോര്‍ജ്, മനു ജോര്‍ജ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait