കന്റോണ്‍മെന്റ് നിവാസികള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കി

Published on 18 May 2021 5:22 pm IST
×

കണ്ണൂര്‍: കന്റോണ്‍മെന്റ് നിവാസികള്‍ക്ക് സി.പി.എം കണ്ണൂര്‍ ടൗണ്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യക്കിറ്റ് നല്‍കി. കോവിഡില്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത 160 കുടുംബങ്ങള്‍ക്കാണ് ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെ കിറ്റ് നല്‍കിയത്. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ സൂരജ്, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ചിത്തിര ശശിധരന്‍, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, എം.പ്രദീപന്‍, ടി.വി സിജു ചടങ്ങില്‍ സംബന്ധിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait