ബൈക്കില്‍ കടത്തുകയായിരുന്ന 24 കുപ്പി മദ്യം പിടികൂടി  

Published on 18 May 2021 4:10 pm IST
×

ആലക്കോട്: ബൈക്കില്‍ കടത്തുകയായിരുന്ന 24 കുപ്പി വിദേശ മദ്യം പിടികൂടി. ആലക്കോട് എക്‌സൈസ് റെയിഞ്ച് ഓഫിസിലെ പ്രിവന്റിവ് ഓഫിസര്‍മാരായ കെ.അഹമ്മദ്, പി.ആര്‍ സജീവ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്. എക്‌സൈസിനെ കണ്ട് പ്രതി ബൈക്ക് ഉപേക്ഷിച്ചു ഓടിപ്പോയതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. തളിപ്പറമ്പ് തിമിരി സ്വദേശി മനോജ് കെ.ജെ ജോസഫി(50)നെതിരേ അബ്കാരി കേസെടുത്തു. ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 59 ബി 5263 ഹോണ്ട സി.ബി ഷൈന്‍ ബൈക്ക് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ആലക്കോട് എക്സൈസ് പാര്‍ട്ടി തേര്‍ത്തല്ലി, പെരിങ്ങാല, ചുണ്ണാമുക്ക് കൂടപ്പറം തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ പെരിങ്ങാല- ചുണ്ണാമുക്ക് റോഡില്‍ വച്ചാണ് മദ്യം കണ്ടെടുത്തത്. മദ്യശാലകള്‍ അടച്ചതോടെ കര്‍ണാടക മദ്യം വ്യാപകമായി വില്‍ക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാര്‍ട്ടിയില്‍ ജൂനിയര്‍ പി.ഒ സാജന്‍ കെ.കെ, സി.ഇ.ഒമാരായ ടി.വി മധു, വി.ധനേഷ്, ശ്രീജിത്ത്.വി, ഡ്രൈവര്‍ ജോജന്‍ എന്നിവരുമുണ്ടായിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait