കെ.കെ ശൈലജയെ ഒഴിവാക്കിയതില്‍ സി.പി.എം ദേശീയ നേതാക്കള്‍ക്ക് അതൃപ്തി

Published on 18 May 2021 3:51 pm IST
×

ന്യൂഡല്‍ഹി: കെ.കെ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതില്‍ സി.പി.എം ദേശീയ നേതാക്കള്‍ക്ക് അതൃപ്തി. സംസ്ഥാന ഘടകമാണ് കെ.കെ ശൈലജയെ ഒഴിവാക്കിയ തീരുമാനമെടുത്തത്. അതിനാല്‍ ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. 

കോവിഡ് പ്രതിരോധത്തില്‍ രാജ്യാന്തര തലത്തിലടക്കം ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു കെ.കെ ശൈലജ. പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയില്‍ ശൈലജ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അവസാന ഘട്ടത്തില്‍ ഒഴിവാക്കിയതില്‍ സി.പി.എം നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം പല നേതാക്കളേയും വിളിച്ച് ദേശീയ നേതാക്കള്‍ അറിയിച്ചുവെന്നാണ് സൂചന. ശൈലജയ്ക്ക് ഇളവ് നല്‍കാമായിരുന്നുവെന്നാണ് അവരുടെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന ഘടകം തന്നെ കാരണം വിശദീകരിക്കട്ടെ എന്ന തരത്തിലാണ് പ്രതികരണം ഉണ്ടായത്. വിഷയത്തില്‍ പരസ്യ പ്രതികരണം കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമോ എന്നും വ്യക്തമല്ല.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait