സ്വകാര്യ സ്‌കൂള്‍, കോളജ് മാനേജ്‌മെന്റുകള്‍ നിര്‍ബന്ധിത ഫീസ് പിരിവ് അവസാനിപ്പിക്കണം: എസ്.എഫ്.ഐ 

Published on 18 May 2021 3:36 pm IST
×

കണ്ണൂര്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയും ക്ലാസുകള്‍ ഓണ്‍ലൈനായ സാഹചര്യത്തില്‍പ്പോലും ചില സ്വകാര്യ സ്‌കൂള്‍, കോളജ് മാനേജ്‌മെന്റുകള്‍ അമിത തുക ഫീസ് ഇനത്തില്‍ പിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളാകെ തൊഴില്‍ നഷ്ടപ്പെട്ട് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. വിദ്യാര്‍ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് ഫീസ് വാങ്ങുന്നത് അനുവദിക്കാന്‍ കഴിയാത്ത കാര്യമാണ്. ഇത്തരം സ്വകാര്യ സ്‌കൂള്‍, കോളജ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ നടത്തുന്ന പകല്‍കൊള്ള അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്നും, ഫീസിന്റെ പേരു പറഞ്ഞ്  സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന പീഡനങ്ങള്‍ അനുവദിക്കില്ലെന്നും എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait