മഴക്കെടുതി: പട്ടുവത്തെ നെല്‍വയലുകള്‍ വെള്ളത്തിനടിയിലായി 

Published on 18 May 2021 3:23 pm IST
×

തളിപ്പറമ്പ്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ മഴ ജില്ലയിലെ നെല്ലറയായ പട്ടുവത്തെ നെല്‍കര്‍ഷകരെ ദുരിതത്തിലാക്കി. കന്നി കൊയ്ത്ത് നടത്താന്‍ ഒന്നാം വിളക്കു വേണ്ടി വിത്ത് വിതച്ച വയലുകള്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ വെള്ളത്തിനടിയിലായി. വിത്ത് പാകിയ വയലുകളിലെ വിത്ത് ചെളിയിലാണ്ടുകിടന്ന് ചീഞ്ഞ് നശിക്കുവാന്‍ കാരണമാകും. 

കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് പട്ടുവത്തെ ഭൂരിഭാഗം ജനങ്ങളും. ഇവരുടെ മുഖ്യ കൃഷി നെല്ലാണ്. വിസ്തൃതമായ നെല്‍വയലുകളും കൈപ്പാടുകളും പട്ടുവത്തിന്റെ പ്രത്യേകതയാണ്. പഞ്ചായത്തിന്റെ മൂന്നു ഭാഗവും പുഴയില്‍ ചുറ്റപ്പെട്ട് കിടക്കുകയാണ്. 12 കിലോമീറ്ററിലധികം നീളത്തില്‍ പുഴയോരമുണ്ട്. ആകെ വിസ്തീര്‍ണത്തിന്റെ മൂന്നില്‍ ഒരു ഭാഗം വയലുമാണ്. നൂറ് ഹെക്ടര്‍ കൈപ്പട് നിലങ്ങളിലെ കൃഷി ഉള്‍പ്പെടെ മുന്നൂറ് ഹെക്ടറില്‍ നെല്‍കൃഷി  നിലവില്‍ ചെയ്തുവരുന്ന പഞ്ചായത്താണ് പട്ടുവം. വടക്കന്‍ കേരളത്തിലെ ഇടനാട് പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കാര്‍ഷിക കാലാവസ്ഥയാണ് പട്ടുവം ഗ്രാമപഞ്ചായത്തില്‍ അനുഭവപ്പെടുന്നത്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്ത മഴ പട്ടുവം പഞ്ചായത്തിലെ കാര്‍ഷിക മേഖലയുടെ പ്രധാന പ്രതിസന്ധിക്ക് കാരണമാകും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait