രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി 

Published on 18 May 2021 1:58 pm IST
×

പയ്യന്നൂര്‍: രാമന്തളിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി. രാമന്തളി കുന്നത്തെരു കണ്ണങ്ങാട്ട് ക്ഷേത്രം റോഡില്‍ കൊവ്വലില്‍ റോഡരികിലെ കലുങ്കിനടിയില്‍ നിന്നാണ് മൂന്ന് വടിവാളുകള്‍ കണ്ടെത്തിയത്. 

ഇന്നലെ രാത്രി 10 ഓടെയാണ് സംഭവം. റോഡരികിലെ മഴ വെള്ളത്തില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് നാട്ടുകാര്‍ കലുങ്കിനടിയില്‍ മൂന്ന് വടിവാള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പയ്യന്നൂര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂര്‍ എസ്.ഐ എം.വി ശരണ്യയുടെ നേതൃത്വത്തിലെത്തിയ പോലിസ് സംഘം ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്തു. അധികം പഴക്കമില്ലാത്തവയാണ് പിടികൂടിയ വടിവാളുകളെന്ന് പോലിസ് പറയുന്നു. ആയുധ നിരോധന നിയമപ്രകാരം കേസെടുത്ത പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait