സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്

Published on 18 May 2021 1:19 pm IST
×

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് യു.ഡി.എഫ്. യു.ഡി.എഫ് നേതാക്കളാരും ചടങ്ങില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ലെന്നും ടി.വിയില്‍ മാത്രമേ ചടങ്ങ് കാണൂവെന്നുമാണ് ഹസന്റെ പ്രതികരണം.

മന്ത്രിമാര്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് നടത്തേണ്ടത്. ബഹിഷ്‌കരിക്കുകയല്ല, മുഖ്യമന്ത്രി പറഞ്ഞത് പോലെ ടി.വിയില്‍ കാണുമെന്നാണ് ഹസന്റെ പ്രതികരണം. 140 എം.എല്‍.എമാരെയും 20 എം.പിമാരെയും അടക്കം 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് എല്‍.ഡിഎഫ് തീരുമാനം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait