തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി

Published on 18 May 2021 1:02 pm IST
×

തളിപ്പറമ്പ്: തളിപ്പറമ്പ് പാലക്കുളങ്ങരയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍. തളിപ്പറമ്പ് റെയ്ഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ എം.ദിലീപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പാലക്കുളങ്ങര സ്വദേശികളായ പി.വി രാജേഷ് (35), കാക്കോല്‍ വീട്ടില്‍ മഞ്ജുനാഥ് (38) എന്നിവരാണ് പിടിയിലായത്. പ്രിവന്റിവ് ഓഫിസര്‍ കമലക്ഷന്‍, വനിതാ സി.ഇ.ഒ ജിഷ, സി.ഇ.ഒമാരായ ഇബ്രാഹിം ഖലീല്‍, മുഹമ്മദ് ഹാരിസ്, വിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait