കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് ജെ.സി.ഐ പെരുമ്പ 

Published on 13 May 2021 10:56 pm IST
×

പയ്യന്നൂര്‍: പെരുന്നാള്‍ ദിനത്തിലും കര്‍മനിരതരായ പോലിസ്, ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കും മറ്റ് പാവപ്പെട്ടവര്‍ക്കുമായി നൂറുകണക്കിന് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് ജെ.സി.ഐ പെരുമ്പ മാതൃകയായി. പയ്യന്നൂര്‍ പോലിസ് സ്റ്റേഷനിലെയും ഫയര്‍ സ്റ്റേഷനിലെയും ജീവനക്കാര്‍ക്കും കാലിക്കടവ്, കുഞ്ഞിമംഗലം, ഒളവറ, രാമന്തളി, പെരുമ്പ ഔട്ട്‌പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന പോലിസുകാര്‍ക്കും, തെരുവില്‍ കഴിയുന്ന പാവപ്പെട്ടവര്‍ക്കുമാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. കമ്മ്യൂണിറ്റി സര്‍വീസ് പ്രോജക്ടിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ പയ്യന്നൂര്‍ ഡിവൈ.എസ്.പി സുനില്‍ കുമാര്‍, സി.ഐ പ്രമോദ്, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പ്രാര്‍ത്ഥന, പെരുമ്പ ജെ.സി.ഐ പ്രസിഡന്റ് സജിത്ത്.പി, ചാര്‍ട്ടര്‍ പ്രസിഡന്റ് അബൂസാലി, ചാര്‍ട്ടര്‍ സെക്രട്ടറി അനില്‍ ചിത്രാഞ്ജലി, അബ്ദുറഹ്മാന്‍ കവ്വായി, അക്ഷയ് തുടങ്ങിയവര്‍ സംബന്ധിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait