കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

ഉളിയില്‍ പടിക്കച്ചാലില്‍ സ്‌ഫോടനത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു

Published on 04 May 2021 4:00 pm IST
×

ഇരിട്ടി: ഉളിയില്‍ പടിക്കച്ചാല്‍ നെല്ല്യാട്ടരിയില്‍ സ്‌ഫോടനത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കിട്ടിയ ബോള്‍ പോലെയുള്ള വസ്തു വീട്ടിനുള്ളില്‍ കൊണ്ടുവന്ന് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ സഹോദരങ്ങളായ മുഹമ്മദ് ആമീന്‍ (5), മുഹമ്മദ് റഹീദ് (ഒന്നര വയസ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

ഇന്ന് രാവിലെയാണ് സംഭവം. ഐസ്‌ക്രീം ബോള്‍ കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മുഹമ്മദ് ആമീന്റെ പരിക്ക് സാരമുള്ളതാണ്. നെഞ്ചിലും കാലിലും ചീളുകള്‍ തറച്ച് പരിക്കുണ്ട്. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. റഹീദിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരികെ കൊണ്ടുവന്നു. പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. തെരഞ്ഞെടുപ്പ് സമയത്ത് സംഘര്‍ഷം പതിവുള്ള സ്ഥലമാണിത്. അമീന്റെയും റഹീദിന്റെയും കുടുംബം പടിക്കച്ചാലില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഈ പ്രദേശങ്ങളില്‍ ആളൊഴിഞ്ഞ പറമ്പില്‍ ഇത്തരത്തില്‍ ബോംബ് സൂക്ഷിക്കാറുണ്ട്. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഐസ്‌ക്രീം ബോംബാണിതെന്നാണ് നിഗമനം. പോലിസ് അന്വേഷണം തുടങ്ങി.


 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait