കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

സൂക്ഷിക്കുക... വാട്സാപ്പിലും ഹണിട്രാപ്പ്

Published on 04 May 2021 1:56 pm IST
×

കൊച്ചി: ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് ഹണി ട്രാപ്പില്‍ അകപ്പെടുത്തി പണം തട്ടുന്ന പരിപാടി ഇപ്പോള്‍ വാട്‌സാപ്പിലും. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്ന അപരിചിതരായ സുഹൃത്തുക്കളായാണ് ഇവര്‍ എത്തിയിരുന്നത്. ശേഷം വീഡിയോ കോള്‍ ചെയ്ത് കുടുക്കുന്നതായിരുന്നു രീതി. പിന്നീട് വാട്‌സാപ്പില്‍ അപരിചിത നമ്പറില്‍ നിന്ന് വീഡിയോ കോള്‍ ചെയ്യുകയും ഫോണ്‍ എടുക്കുമ്പോള്‍ തന്നെ നഗ്‌നത പ്രദര്‍ശിപ്പിച്ച് റെക്കോഡ് ചെയ്യുകയും ചെയ്യും. ഈ തട്ടിപ്പ് തുടര്‍ന്നതോടെ അപരിചിതരുടെ നമ്പറില്‍ നിന്നു വരുന്ന വാട്‌സാപ്പ് വീഡിയോ കോളുകള്‍ എടുക്കരുതെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി. ഇതോടെയാണ് പൂര്‍വകാല സുഹൃത്തുക്കള്‍ ചമഞ്ഞുള്ള തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 

അറിയുമോ, മറന്നോ തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചാകും തുടക്കം. പണ്ടെപ്പോഴെങ്കിലും ഒപ്പം പഠിച്ചവരായിരിക്കുമെന്നു കരുതി മുഷിപ്പിക്കാതെ മറുപടിയും നല്‍കും. പരിചയമില്ലെന്ന് അറിയിച്ചാല്‍ വൈകാരികമായ സന്ദേശങ്ങള്‍ അയച്ച് സൗഹൃദം സ്ഥാപിച്ചെടുക്കും. അടുപ്പം സ്ഥാപിച്ച ശേഷം പിന്നീട് വീഡിയോ കോള്‍ ചെയ്യും. വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കെ വേഗത്തില്‍ വീഴുന്നവരോട് നഗ്‌നത പ്രകടിപ്പിക്കാന്‍ ആവശ്യപ്പെടും. ഇതില്‍ വീഴാത്തവരെ പെടുത്താനും ഇവരുടെ കൈയില്‍ നമ്പറുണ്ട്. സാധാരണ രീതിയില്‍ വീഡിയോ കോളില്‍ മുന്‍ ക്യാമറയില്‍ സംസാരിക്കുന്നതിനിടെ പ്രതീക്ഷിക്കാത്ത സമയത്ത് പിന്‍ക്യാമറ ഓണ്‍ ആക്കും. പിന്നില്‍ സെക്‌സ് വീഡിയോ ലാപ്‌ടോപ്പിലോ കംപ്യൂട്ടറിലോ പ്രദര്‍ശിപ്പിക്കും. ഇത് റെക്കോര്‍ഡ് ചെയ്‌തെടുത്ത് നഗ്‌നത വീക്ഷിച്ചിരുന്ന തരത്തിലാക്കും. ഇത് പിന്നീട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടും. 

മലയാളികള്‍ തന്നെയാണ് ഹണിട്രാപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മുമ്പ് ഇത്തരം തട്ടിപ്പുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം വടക്കേ ഇന്ത്യക്കാരായിരുന്നു. ഹണിട്രാപ് സംബന്ധിച്ച ഇത്തരം കേസുകള്‍ കൂടി വരികയാണെന്നും 25 പരാതികളാണ് ഏപ്രിലില്‍ മാത്രം എറണാകുളം റൂറല്‍ പോലിസില്‍ ലഭിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹൈ പ്രൊഫൈലുള്ളവരാണ് തട്ടിപ്പില്‍ വീഴുന്നതെന്നും പോലിസ് സൂചിപ്പിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait