കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

കേരളത്തിലോടുന്ന 10 എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കി

Published on 04 May 2021 1:10 pm IST
×

തിരുവനന്തപുരം: കേരളത്തിലോടുന്ന 10 എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം.

തിരുച്ചിറപ്പളളി ജംഗ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സെന്‍ട്രല്‍ - തിരുച്ചിറപ്പളളി ജംഗ്ഷന്‍, ഗുരുവായൂര്‍- തിരുവനന്തപുരം സെന്‍ട്രല്‍ (ഇന്റര്‍സിറ്റി), തിരുവനന്തപുരം സെന്‍ട്രല്‍- ഗുരുവായൂര്‍ (ഇന്റര്‍സിറ്റി), പുനലൂര്‍- ഗുരുവായൂര്‍ സ്‌പെഷ്യല്‍, ഗുരുവായൂര്‍- പുനലൂര്‍ സ്‌പെഷ്യല്‍, എറണാകുളം ജംഗ്ഷന്‍- കണ്ണൂര്‍ (ഇന്റര്‍സിറ്റി), കണ്ണൂര്‍- എറണാകുളം ജംഗ്ഷന്‍ (ഇന്റര്‍സിറ്റി), ആലപ്പുഴ- കണ്ണൂര്‍ (എക്‌സിക്യൂട്ടീവ്), കണ്ണൂര്‍- ആലപ്പുഴ (എക്‌സിക്യൂട്ടീവ്) എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകള്‍. 

മെയ് 6 മുതല്‍ 15 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്. നിലവില്‍ ഈ ട്രെയിനുകളിലെ യാത്രക്കായി ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കുന്നതാണെന്നും റെയില്‍വെ അറിയിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait