കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

പിണറായി വിജയനെ വാഴ്ത്തി സി.കെ പദ്മനാഭന്‍ 

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം
Published on 04 May 2021 10:58 am IST
×

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് സി.കെ പദ്മനാഭന്‍. തുടര്‍ഭരണ സ്വപ്നം സാക്ഷാത്കാരിക്കാന്‍ പിണറായി വിജയന് കഴിഞ്ഞു. തുടര്‍ ഭരണം എന്നത് കേരള ജനത താലോലിച്ചിരുന്ന സ്വപ്നമാണ്. സ്വപ്ന സാക്ഷാത്കാരത്തിന് പിണറായിക്ക് ജനം ഉറച്ച പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. 

പിണറായി ചെയ്ത നല്ലതെല്ലാം തിരസ്‌കരിച്ച് പ്രതിപക്ഷം കുറ്റം മാത്രം തിരഞ്ഞുവെന്നും കൊവിഡ് പ്രതിരോധത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കാര്യക്ഷമത പിണറായി കാട്ടിയെന്നും പറഞ്ഞ സി.കെ.പി പിണറായി തുടരുന്നതില്‍ ഒരു തെറ്റും താന്‍ കാണുന്നില്ലെന്നാണ് പറയുന്നത്. അതേസമയം, കേരളത്തില്‍ ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു. ഈ പരാജയത്തില്‍ നേതൃത്വം ഗൗരവമായ ആത്മ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അബ്ദുല്ലക്കുട്ടിക്ക് പദവി നല്‍കിയതിലും അദ്ദേഹം പരോക്ഷ വിമര്‍ശനം നടത്തി. പുതിയ ആളുകള്‍ വരുമ്പോള്‍ അവരുടെ മുന്‍കാല ചരിത്രം നോക്കണമെന്നും അവര്‍ക്ക് സ്ഥാനം നല്‍കുന്നത് പ്രവര്‍ത്തകരെ അപമാനിക്കലാണെന്നുമാണ് പരാമര്‍ശം. കെ.സുരേന്ദ്രന്‍ രണ്ട് ഇടങ്ങളില്‍ മത്സരിച്ചത് കൂടിയാലോചന ഇല്ലാതെയാണ്. മഞ്ചേശ്വരത്ത് മാത്രം ശ്രദ്ധ വച്ചിരുന്നെങ്കില്‍ ഗുണം ചെയ്യുമായിരുന്നു എന്നും സി.കെ പദ്മനാഭന്‍ തുറന്നടിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait