കോവിഡ് ബാധിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു      കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി

രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ടുകോടി കടന്നു; ഒരു ദിവസത്തിനിടെ 3,57,229 പുതിയ രോഗികള്‍ 

Published on 04 May 2021 10:46 am IST
×

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം രണ്ടുകോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെയുള്ള കോവിഡ് കേസുകള്‍ 2,02,82,833 ആയി. 3449 മരണവും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്. 3,20,289 പേരാണ് 24 മണിക്കൂറിനുളളില്‍ രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം 1,66,13,292 ആയി.  

തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 34,47,133 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 15,89,32,921 പേര്‍ക്ക് കോവിഡ് പ്രതിരോധ മരുന്ന് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

രാജ്യത്തെ ചില സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ റിപോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ഡല്‍ഹി, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവയുള്‍പ്പടെ 13 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലാണ് കേസുകള്‍ കുറയുന്നത്. അതേസമയം ആന്‍ഡമാന്‍ നിക്കോബാര്‍, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍, ഗോവ, ഹരിയാന, ഹിമാച പ്രദേശ്, ജമ്മു കശ്മീര്‍, കര്‍ണാടക, കേരളം, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്നാട്, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളില്‍ പ്രതിദിന കേസുകള്‍ വര്‍ധിച്ചുവരുന്ന പ്രവണതയാണുള്ളത്. 

എന്നാല്‍ ഈ കുറവിനെ നിലവിലെ ട്രെന്‍ഡ് എന്ന് വിശേഷിപ്പിക്കുന്നത് വളരെ നേരത്തെയാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 48-72 മണിക്കൂറിലുള്ള ഡേറ്റയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം ഇതാണെന്ന നിഗമനത്തിലെത്താനാകില്ലെന്ന് മുതിര്‍ന്ന പൊതുജനാരോഗ്യ വിദഗ്ധന്‍ പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait