കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

ചലച്ചിത്ര നടന്‍ മേള രഘു അന്തരിച്ചു

Published on 04 May 2021 10:05 am IST
×

കൊച്ചി: ചലച്ചിത്ര നടന്‍ മേള രഘു എന്ന പുത്തന്‍വെളി ശശിധരന്‍ (60) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 16ന് വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ 'മേള' എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നായക തുല്യമായ വേഷത്തിലാണ് രഘു സിനിമയിലെത്തിയത്. തുടര്‍ന്നാണ് മേള രഘു എന്നറിയപ്പെട്ടത്. കമല്‍ഹാസന്റെ 'അപൂര്‍വ സഹോദരങ്ങള്‍' എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം ചെയ്തു. സിനിമയില്‍ 40 വര്‍ഷം പിന്നിട്ട രഘു മോഹന്‍ലാലിന്റെ 'ദൃശ്യം 2'ല്‍ ആണ് ഒടുവില്‍ അഭിനയിച്ചത്. മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു. ഭാര്യ: ശ്യാമള. മകള്‍: ശില്‍പ.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait