കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

കൊവിഡ്; മെയ് ഒന്‍പത് വരെ കര്‍ശന നിയന്ത്രണം

Published on 03 May 2021 10:38 pm IST
×

കണ്ണൂര്‍: കൊവിഡ് സാഹചര്യം രൂക്ഷമായതിനാല്‍ മെയ് ഒന്‍പത് വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യ സേവന മേഖലയിലുള്ള സംസ്ഥാന-കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും പ്രവര്‍ത്തിക്കാം. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് യാത്രാ വിലക്കില്ല. മറ്റു ഓഫിസുകള്‍ക്ക് അത്യാവശ്യം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. അവശ്യ സേവനം എന്ന നിലയിലുള്ളതും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ടതുമായ വ്യവസായ സംരംഭങ്ങള്‍, കമ്പനികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ഇത്തരത്തിലുള്ള ജീവനക്കാര്‍ യാത്രക്കായി സ്ഥാപനത്തിന്റെ തിരിച്ചറിയില്‍ രേഖ കരുതണം. മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്ന എല്ലാ ഏജന്‍സികള്‍ക്കും പ്രവര്‍ത്തിക്കാം. ഓക്‌സിജന്‍ ടെക്‌നീഷ്യന്‍സ്, ഹെല്‍ത്ത് കെയര്‍, സാനിറ്റേഷന്‍ എന്നീ മേഖലകളിലെ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ രേഖ കാണിച്ച് യാത്ര അനുവദനീയമാണ്. ടെലികോം, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്‌സ്, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ്, പെട്രോനെറ്റ്, പെട്രോളിയം-പാചക വാതക യൂണിറ്റ് എന്നിവയുടെ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും തടസമില്ല. സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ രേഖ കരുതണം. 

ഐ.ടി അനുബന്ധ സ്ഥാപനങ്ങളില്‍ അത്യാവശ്യ ജീവനക്കാര്‍ മാത്രമേ പാടുള്ളൂ. ബാക്കി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണം. രോഗികള്‍, അവരുടെ കൂടെ സഹായിയായി പോകുന്നവര്‍, മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍, വാക്‌സിന്‍ സ്വീകരിക്കാന്‍ പോകുന്നവര്‍ മതിയായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ യാത്രാ സമയത്ത് കയ്യില്‍ കരുതണം. മെഡിക്കല്‍ ഷോപ്പുകള്‍, പത്രം, പഴം, പച്ചക്കറി, മത്സ്യം, പാല്‍, പലചരക്ക് തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും സര്‍വീസ് സെന്ററുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. കള്ള് ഷാപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം. വീടുകളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങുന്നത് കുറക്കാന്‍ വ്യാപാരികള്‍
ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം. കടകളിലെ ജീവനക്കാര്‍ ഇരട്ട മാസ്‌കും കൈയുറയും ധരിക്കണം. രാത്രി ഒമ്പത് മണിക്ക് എല്ലാ സ്ഥാപനങ്ങളും അടക്കണം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാത്രി ഒമ്പത് വരെ ഹോം ഡെലിവറിയും പാര്‍സലും മാത്രം അനുവദിക്കും. ബാങ്കുകളില്‍ പൊതുജനങ്ങള്‍ക്ക് രാവിലെ പത്തു മുതല്‍ ഉച്ചക്ക് ഒരുമണി വരെ മാത്രമേ പ്രവേശനമുണ്ടാകൂ. ഗുണഭോക്താക്കള്‍ ഓണ്‍ലൈന്‍ സേവനം പരമാവധി പ്രയോജനപ്പടുത്തണം. ദീര്‍ഘദൂര ബസുകള്‍, തീവണ്ടികള്‍, വിമാന സര്‍വീസ് എന്നിവക്ക് മുടക്കമുണ്ടാവില്ല. ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രികള്‍, മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പൊതു ഗതാഗതങ്ങള്‍, ചരക്ക് വാഹന സര്‍വീസ്, സ്വകാര്യ-ടാക്‌സി വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ എന്നിവ അനുവദിക്കും. ഇങ്ങനെ പോകുന്നവര്‍ യാത്രാരേഖ കരുതണം. 

കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം. വിവാഹത്തിന് പരമാവധി 50 പേര്‍ മാത്രമേ പാടുള്ളൂ. ശവസംസ്‌കാര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് മാനദണ്ഡങ്ങല്‍ പാലിച്ചുകൊണ്ട് തൊഴിലിടത്തില്‍ ജോലിയെടുക്കുന്നതിന് തടസ്സമില്ല. വീട്ടുജോലിക്ക് പോകുന്നവര്‍ക്കും പ്രായമായവരെ ശുശ്രൂഷിക്കാന്‍ എത്തുന്നവര്‍ക്കും യാത്ര അനുവദനീയമാണ്. റേഷന്‍ കടകള്‍, സിവില്‍ സപ്ലൈസ് ഔട്ട്‌ലറ്റുകള്‍ എന്നിവ്ക്ക് പ്രവര്‍ത്തിക്കാം. കൃഷി, പ്ലാന്റേഷന്‍, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍, വ്യവസായം, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്താം. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. സിനിമ, സീരിയല്‍, ഡോക്യുമെന്ററി തുടങ്ങിയുടെ ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങുകളും അനുവദിക്കില്ല.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait